Breaking

Tuesday, 21 June 2022

ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോർവാഹനവകുപ്പ്


തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോർവാഹനവകുപ്പ്. ഓപ്പറേഷൻ റേസ് എന്ന പേരിൽ അടുത്ത രണ്ടാഴ്ച കർശന പരിശോധന നടത്തും. കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.പൊതുനിരത്തുകളിൽ ഇത്തരത്തിൽ മത്സര ഓട്ടം അനുവദിക്കാനാകില്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ബൈപാസില്‍ മത്സര ഓട്ടം നടത്തിയ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കുന്നത്.

 

‘ഓപ്പറേഷന്‍ റേസ്’എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും.രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴയീടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴയീടാക്കും

No comments:

Post a Comment