Breaking

Tuesday, 21 June 2022

കൊല്ലം ജില്ലയിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട കരുനാഗപ്പളളിയിൽ എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിൽ.


കരുനാഗപ്പളളിയിൽ വൻ മയക്ക് മരുന്ന് വേട്ട. ന്യൂജൻ മയക്ക് മരുന്നായ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ കരുനാഗപ്പളളി പോലീസിന്റെ പിടിയിലായി.


ശൂരനാട് തെക്ക് വില്ലേജിൽ കിടങ്ങയം മുറിയിൽ ചെപ്പളളി തെക്കതിൽ വീട്ടിൽ നിന്നും മൈനാഗപ്പളളി തെക്ക് ഇപ്പായി വിളപ്പുറം കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന പരമേശ്വരൻ മകൻ അനീഷ് (33), കരുനാഗപ്പളളി കല്ലേലിഭാഗം വില്ലേജിൽ മാരാരിത്തോട്ടം ക്ഷേത്രത്തിന്സമീപം ബിന്ദു ഭവനം വീട്ടിൽ ഹരിദാസ് മകൻ വൈശാഖ് (23) എന്നിവരാണ് പോലീസ്പിടിയിലായത്. ഇവരിൽ നിന്നും 70.19 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു.


പത്ത് ഗ്രാം എം.ഡി.എം.എ കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.


പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് കരുനാഗപ്പളളി മാർക്കറ്റ് റോഡിലുടെ കാറിൽ സഞ്ചരിച്ച ഇവരെ വലിയത്ത് ഹോസ്പിറ്റലിന് കിഴക്ക് ഭാഗത്ത് റോഡിൽ വച്ച്പിടികൂടുകയായിരുന്നു. ഇവരുടെ അടിവസ്ത്രത്തിനുളളിലും പാന്റിന്റെ പോക്കറ്റിലുമായി സൂക്ഷിച്ച മയക്ക് മരുന്നാണ് പോലീസ് പിടികൂടിയത്. മയക്ക് മരുന്ന് കരുനാഗപ്പളളിയിലും പരിസര പ്രദേശത്തും എത്തി ചേരുന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിന് ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസ് കർശന നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പളളിയിൽ മയക്ക് മരുന്ന് വിൽപ്പന നടത്തുന്നവർ പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്ന മയക്ക് മരുന്നിടപാടിലെ വൻകണ്ണികളാണ് പിടിയിലായത്. കഴിഞ്ഞ ദിവസവും മാരക പാർട്ടി ഡ്രഗ്ഗായ എം.ഡി.എം.എയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കരുനാഗപ്പളളി പോലീസ് ബംഗ്ലൂരുവിൽ നിന്നും പിടി കൂടി ജയിലിലടച്ചിരുന്നു.


പാർട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന മയക്ക് മരുന്നായ എം.ഡി.എം.എയുടെ ഉപയോഗംനാഡി ഞരമ്പുകളേയും തലച്ചോറിനേയുമാണ് ദോഷകരമായി ബാധിക്കുന്നത്.കരുനാഗപ്പളളി എ.സി.പി. പ്രദീപ്കുമാറിന്റെ മേൽ നോട്ടത്തിൽ കരുനാഗപ്പളളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അലോഷ്യസ് അലക്‌സാണ്ടർ, ശ്രീകുമാർ. ആർ, ജിമ്മി ജോസ്, എ.എസ്.ഐ മാരായ നന്ദകുമാർ, ഷാജി മോൻ, ശ്രീകുമാർ, എസ്.സി.പി.ഒ രാജീവ് സി.പി.ഒ മാരായ ഹാഷിം, ഷിർദിഷ്എന്നവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

No comments:

Post a Comment