Breaking

Tuesday, 7 June 2022

പണമടച്ചാൽ തോക്ക് ഉപയോഗിക്കാൻ കേരളാ പൊലീസ് പരിശീലനം നൽകും


 തിരുവനന്തപുരം: പണമടച്ചാൽ പൊതുജനങ്ങള്‍ക്കും തോക്ക്  ഉപയോഗിക്കാൻ പൊലീസ്  പരിശീലനം നൽകും. തോക്കുകൾക്ക് ലൈസൻസിന് അപേക്ഷിച്ചവർക്കും സ്വന്തമായി തോക്കുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്നാണ് ഡിജിപിയുടെ ഉത്തരവ്. 5,000 രൂപയടച്ചാൽ 13 ദിവസമാണ് പരിശീലനം നൽകുന്നത്. തൃശൂർ പൊലീസ് അക്കാദമിയിലാകും ആയുധ പരിശീലനം നൽകുക. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പണടച്ചാൽ വെടിയുണ്ടകള്‍ പൊലീസിൽ നിന്നും വാങ്ങാം. പരിശീലനം പൂർത്തിയാക്കിവർക്ക് പൊലീസ് സർട്ടിഫിക്കറ്റും നൽകും. റൈഫിൽ ക്ലബിലെ അംഗങ്ങള്‍ക്കും പണടച്ചാൽ പരിശീലനത്തിൽ പങ്കെടുക്കാം.

 

പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും നിർബന്ധമാണ്. തോക്ക് ലഭിച്ചിട്ടുള്ള പലർക്കും ഉപയോഗിക്കാൻ അറിയില്ല. അതിനാൽ സുരക്ഷിതമായി ആയുധം ഉപയോഗിക്കാൻ പരിശീലനം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

No comments:

Post a Comment