തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണം നിർത്തിവെച്ച് പരിസ്ഥിതി, സാമൂഹികാഘാതപഠനം നടത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കർഷക സംയുക്ത സമരവേദിയുടെ അനിശ്ചിതകാല സത്യാഗ്രഹം പരിസ്ഥിതിദിനത്തിൽ ശംഖുംമുഖത്ത് ആരംഭിച്ചു.തിങ്കളാഴ്ച സത്യാഗ്രഹം രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ വൈസ് ചെയർമാൻ ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ അധ്യക്ഷനായി.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെർമാൻ വിനോയി തോമസ്, സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ജനറ്റ് ക്ലീറ്റസ്, സേവാ യൂണിയൻ കൺവീനർ സബിയ ബെഞ്ചമിൻ എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു. ആന്റോ ഏലിയാസ്, ഡോ. ടിറ്റോ ഡിക്രൂസ്, വലേരിയൻ ഐസക്ക്, സിസ്റ്റർ മേഴ്‌സി മാത്യു, സിറ്റാദാസൻ എന്നിവർ സംസാരിച്ചു. തുറമുഖനിർമാണം ബാധിക്കുന്ന ഏഴ് മത്സ്യബന്ധനഗ്രാമങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു
No comments:
Post a Comment