Breaking

Friday, 3 June 2022

തൃക്കാക്കരയില്‍ ഉമാ തോമസിന് ചരിത്രവിജയം; കാല്‍ ലക്ഷം കടന്ന് ഭൂരിപക്ഷം


തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് ഉമ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. 25,016 വോട്ടാണ് ഉമാ തോമസിന്‍റെ ഭൂരിപക്ഷം.



2011 ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ മറികടന്നു. 14,329 വോട്ടായിരുന്നു 2021 ല്‍ പി.ടി തോമസിന്‍റെ ഭൂരിപക്ഷം. ഈ ലീഡ് ആറാം ആറാം റൗണ്ടിൽ ഉമ മറികടന്നിരുന്നു.

No comments:

Post a Comment