Breaking

Tuesday, 14 June 2022

ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു


നെടുമങ്ങാട് : ഇരിഞ്ചയത്ത് ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു. ഇരിഞ്ചയം പറയൻകാവ് ഷംനാദ് മൻസിൽ സിദ്ധിഖ് – സജിനാമോൾ ദമ്പതികളുടെ ഇളയമകൾ നൈമ ഫാത്തിമ (ഒന്നര) ആണ് ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചത്. 



ഇന്ന് വൈകുന്നേരം 4 മണിയോടെ കുട്ടി വീട്ടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നത് കണ്ട് അമ്മ സജിനാ മോൾ നിസ്കരിക്കാൻ മുറിയിൽ പോയി തിരികെ വന്നപ്പോഴാണ് തുണി കഴുകിയ ബക്കറ്റിൽ കുട്ടി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികൾ ചേർന്ന് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മരിച്ചു. വീട്ടിൽ കുട്ടിയുടെ ഉമ്മയും സഹോദരിയുടെ മകനും മാത്രമാണ് ഉണ്ടായിരുന്നത്.

No comments:

Post a Comment