Breaking

Wednesday, 15 June 2022

ഉമ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.



തിരുവനന്തപുരം- തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭയിൽ സ്പീക്കറുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഉമ തോമസ് സത്യ പ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 


പി.ടി തോമസ് അന്തരിച്ചതിനെ തുടർന്ന് തൃക്കാക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലേറെ വോട്ടുകൾക്കാണ് ഉമ തോമസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്

No comments:

Post a Comment