Breaking

Friday, 3 June 2022

മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ കിളിമാനൂർ എക്‌സൈസിൻറെ പിടിയിൽ."



കിളിമാനൂർ എക്‌സൈസ് റെയിഞ്ച് പാർട്ടി  പുതിശ്ശേരിമുക്കിന് സമീപം വട്ടകൈതയിൽ നിന്നും 200 mg  മാരകമയക്കുമരുന്നായ MDMA യുമായി പുതിശ്ശേരിമുക്ക് സ്വദേശികളായ അഹമ്മദ് നസീർ, തൻസീൽ എന്നിവരെ അറസ്റ്റ് ചെയ്തു കേസെടുത്തു. 




എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കല്ലമ്പലം കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ അഹമ്മദ് നസീറും, തൻസീലും. 




എക്‌സൈസ് റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, അസി.എക്‌സൈസ് ഇൻസ്പെക്ടർ സാജു, പ്രിവന്റീവ് ഓഫീസർമാരായ ഷൈജു, അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം, രതീഷ്, ആദർശ് എന്നിവർ പങ്കെടുത്തു. നഗരൂർ, കല്ലമ്പലം മേഘലകളിൽ ലഹരിമാഫിയ പിടിമുറുക്കുകയാണെന്നും, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഈ പ്രദേശത്ത് നിന്ന് മാത്രം മൂന്ന് കേസുകൾ കിളിമാനൂർ എക്‌സൈസ് കണ്ടെത്തിയതായും, പരിശോധന തുടരുമെന്നും കിളിമാനൂർ എക്‌സൈസ് അറിയിച്ചു.

No comments:

Post a Comment