പത്തനംതിട്ട: ശബരിമല പാതയിൽ മണ്ണാറക്കുളഞ്ഞിക്കും വടശേരിക്കരക്കും മധ്യേ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. അഞ്ചൽ സ്വദേശി പ്രമൽജിത് (26) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ മണ്ണാറക്കുളഞ്ഞിക്കും കുമ്പളാംപൊയ്കയ്ക്കും മധ്യേയുള്ള വളവിലാണ് അപകടം നടന്നത്. മണ്ണാറക്കുളഞ്ഞി ഭാഗത്തു നിന്നും വരികയായിരുന്ന പിക്കപ്പ് വാനും വടശേരിക്കരയിൽ നിന്നും വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും മലയാലപ്പുഴ പൊലീസും ചേർന്ന് യുവാവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
No comments:
Post a Comment