Breaking

Wednesday, 1 June 2022

7.5 കോടിയുടെ ഫെരാരി ഇടിച്ചു തകർത്തത് 5 വാഹനങ്ങളെ, ഡ്രൈവർ കടന്നുകളഞ്ഞു - വിഡിയോ

ഇന്ത്യൻ വില ഏകദേശം 7.50 കോടി രൂപ വരുന്ന ഫെരാരി എസ്എഫ് 90 സ്ട്രേഡേൽ ഇടിച്ചു തകർത്തത് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന 5 വാഹനങ്ങളെ. ലണ്ടനിൽ ബർമിങ്ങാമിലെ ഒരു നിരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വഴിയരികിൽ എതിർദിശയിലായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.



അപകടത്തിൽ ആർക്കും പരുക്കില്ല. അപകടം നടന്ന ഉടൻ ഫെരാരിയുടെ ഡ്രൈവർ വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്നത് വിഡിയോയിലുണ്ട്. കുറച്ചു സമയത്തിനു ശേഷം ഡ്രൈവർ സംഭവസ്ഥലത്തുനിന്നു സ്ഥലം വിട്ടു എന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ ഫെരാരിയുടെ മുൻഭാഗം പൂർണമായും തകർന്നു. മറ്റുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


ഫെരാരിയുടെ ആദ്യ പ്ലെഗ് ഇൻ ഹൈബ്രിഡ് കാറായ എസ്എഫ് 90 സ്ട്രേഡേയിലിൽ നാലു ലീറ്റർ വി8 പെട്രോൾ‌ എൻജിനും മൂന്ന് ഇലക്ട്രിക് മോട്ടറുകളുമുണ്ട്. പെട്രോൾ എൻജിന് പരമാവധി 780 പിഎസ് കരുത്തും ഇലക്ട്രിക് മോട്ടറുകൾക്ക് 220 പിഎസ് കരുത്തുമുണ്ട്. 


രണ്ടും ചേർന്ന് 1000 പിഎസ് കരുത്തു നൽകുന്നുണ്ട് വാഹനത്തിന്. ഫെരാരിയുടെ ഏറ്റവും കരുത്തുറ്റ കാറായ എസ്എഫ്90 സ്ട്രേഡേയിലിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 2.5 സെക്കന്റുകൾ മാത്രം മതി. 7 സ്പീഡ് ഡ്യുവൽ ക്ലച്ചാണ് ട്രാൻസ്മിഷൻ

No comments:

Post a Comment