Breaking

Friday, 24 June 2022

ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 10750 കിലോ മത്സ്യം പിടികൂടി.


കൊല്ലം : ആര്യങ്കാവിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 10750 കിലോ മത്സ്യം പിടികൂടി. 


 മൂന്ന് ലോറികളിലായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത   ചൂര മത്സ്യമാണ് പിടികൂടിയത്.  തമിഴ്നാട്ടിൽ നിന്ന് കരിനാഗപ്പള്ളി ,  ആലങ്കോട് എന്നിവിടങ്ങളിലേക്ക് കൊണ്ടുവന്ന മത്സ്യ മാണിത്. രാത്രി 11മണിയോടെയാണ് പരിശോധന ആരംഭിചത്. പിടിച്ചെടുത്ത മത്സ്യം പഞ്ചായത്തിന്റെ സഹായത്തോടെ നശിപ്പിച്ച് കളയുമെന്ന്  ചാത്തന്നൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സുജിത് പെരേര പറഞ്ഞു.  കൊട്ടാരക്കര ,  പത്തനാപുരം സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ: ലക്ഷ്മി വി . നായർ , നിഷാ റാണി എസ്, ഫിഷറീസ് ഓഫീസർ ഷാൻ . യു, ഓഫീസ് അറ്റൻഡന്റ് ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ്    പരിശോധന നടത്തിയത്.

No comments:

Post a Comment