വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്ക് നിർബന്ധം
നാളെ ഫസ്റ്റ് ബെൽ ; 42.9 ലക്ഷം വിദ്യാർഥികൾ സ്കൂളിലെത്തും
കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമാകുന്ന അധ്യയനവർഷം ചൊവ്വാഴ്ച ആരംഭിക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽലക്ഷത്തോളം അനധ്യാപകരും സ്കൂളുകളിലെത്തും. എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. ഒന്നാം ക്ലാസിൽ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. പ്രവേശനം തുടരുകയാണ്. സംസ്ഥാന ജില്ലാ, ഉപജില്ലാ, സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും.
സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മുഴുവൻ വിദ്യാലയങ്ങളുടെയും അറ്റകുറ്റപ്പണി പൂർത്തിയായി. ആയിരത്തിലേറെ പുതിയ കെട്ടിടങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്.
സ്കൂളിന് മുന്നിൽ �പൊലീസ് സഹായം
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മന്ത്രി വി ശിവൻകുട്ടി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തുമായി ചർച്ച നടത്തി. റോഡിൽ തിരക്കിന് സാധ്യതയുള്ളതിനാൽ പൊലീസ് സഹായം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് മുന്നറിയിപ്പുകൾ എന്നിവ സ്ഥാപിക്കണം.
സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സഹായം തേടി. സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തും. സ്കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കും. അവശ്യഘട്ടങ്ങളിൽ പൊലീസ് സഹായം തേടാൻ അധികൃതർ മടിക്കരുതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
No comments:
Post a Comment