പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം സൗദിയിലേക്ക് കടന്ന് കളഞ്ഞ പ്രതിയെ പാരിപ്പള്ളി പോലീസ് പിടികൂടി. മലപ്പുറം പൊന്നാനി ചടയന്റഴികത്ത് സിദ്ദീഖ് മകൻ മസ്ഹൂദ് (32) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ആക്ടിലെ വിവിധ വവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്തു. 2018 ജൂൺ 9 ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവ് എറണാകുളത്തുള്ള ഹോട്ടലിൽ എത്തിച്ച് മസ്ഹൂദിന് കൈമാറുകയായിരുന്നു. പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ല എന്ന അറിവോടുകൂടി ഇയാൾ കുട്ടിയെ ഏറെ തവണ ലൈംഗികമായി ഉപദ്രവിച്ച് ബലാൽസംഗത്തിനും അതിക്രമത്തിനും ഇരയാക്കി.
തുടർന്ന് വിദേശത്തേക്ക് മുങ്ങിയ ഇയാൾ വിസാ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ മുംബൈ എയർപോട്ടിൽ തടഞ്ഞു വയ്ക്കുകയായിരുന്നു. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പാരിപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ അൽജാബറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രതീപ് കുമാർ, സുരേഷ്‌കുമാർ, എ.എസ്.ഐ അഖിലേഷ്, നന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment