മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല മഞ്ഞാടി കുന്നാതടത്തില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ ഗോപു (25) ആണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്നും 5.93 ഗ്രാം എം.ഡി.എം.എ ആണ് പോലീസ് പിടികൂടിയത്. പോളീത്തീന്‍ കവറുകളില്‍ പൊതിഞ്ഞ് പാന്‍റിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്.
ആലുംകടവ് ബോട്ട് ജട്ടിക്ക് കിഴക്ക് മയക്ക് മരുന്ന് വില്‍പ്പനയ്ക്കായി യുവാവ് നില്‍ക്കുന്നുവെന്ന് പോലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് യുവാവ് പിടിയിലായത്. കോട്ടയം പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ചുളള ലഹരി സംഘം കരുനാഗപ്പളളി ആലുംകടവ് മേഖല കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് നിന്നും പോലീസ് കോട്ടയം കുറിച്ചി സ്വദേശിയെ എം.ഡി.എം.എയുമായി മുന്‍പ് പിടികൂടിയിരുന്നു. പോലീസ് തുടര്‍ന്ന് വന്ന ശക്തമായ നിരീക്ഷണ സംവിധാനമാണ് തിരുവല്ല സ്വദേശിയായ യുവാവ് പിടിയിലാകാന്‍ ഇടയാക്കിയത്. പിടികൂടിയ എം.ഡി.എംഎ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു.
കരുനാഗപ്പളളി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ വി.എസ്. പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാര്‍, എസ്സ്.ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, ശരത്ചന്ദ്രന്‍ ഉണ്ണിത്താന്‍ എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, ശ്രീകുമാര്‍, എസ്.സി.പി.ഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. വരും ദിവസങ്ങളിലും കൊല്ലം സിറ്റി പരിധിയില്‍ അനധികൃത ലഹരി വ്യാപാര മഫിയാകള്‍ക്കെതിരെ ശക്തമായ പരിശോധനകള്‍ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി. ഐ.പി.എസ് അറിയിച്ചു.
No comments:
Post a Comment