Breaking

Sunday, 22 May 2022

പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധം; മകന്‍ വീട് അടിച്ചു തകര്‍ത്തതായി പരാതി


കാട്ടാക്കട: പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചു തകര്‍ത്തതായി പരാതി. കാട്ടാക്കട സ്വദേശി മനോഹരന്റെ വീട്ടിലാണ് ആക്രമണം. മകന്‍ സനല്‍കുമാറും സുഹൃത്തുക്കളുമാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. പണവും വസ്ത്രവും നാടൻ കോഴികളെ മോഷ്ടിച്ചതായും പരാതിയിലുണ്ട്.


കഴിഞ്ഞ ദിവസമാണ് പരാതിക്ക് പിന്നിലെ സംഭവം നടന്നത്. പിന്‍വാതില്‍ തകര്‍ത്താണ് അക്രമി സംഘം വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്ത സംഘം 45,000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചുവെന്നും പരാതിയിലുണ്ട്.

No comments:

Post a Comment