കല്ലറയിൽ വ്യാജ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയാൾ മത്സ്യകച്ചവടക്കാരിൽ നിന്നും പണപ്പിരിവ് നടത്തി കടന്നതായി പരാതി. കല്ലറ പഴയ ചന്തയിൽ മത്സ്യക്കച്ചവടം നടത്തുന്ന അഞ്ചുതെങ്ങ് സ്വദേശികളായ മോളി, പ്രകാശിനി എന്നിവരിൽ നിന്നുമാണ് പണം വാങ്ങിയത്.ഇന്ന് വൈകുന്നേരമാണ് സംഭവം.
ബൈക്കിൽ എത്തിയ യുവാവ് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും മത്സ്യം പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു.
തുടർന്ന് മത്സ്യം കേടായതാന്നെന്നും ആയിരം രൂപ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. മത്സ്യം കേടായ തല്ലന്നും അഞ്ച് തെങ്ങ് കടപ്പുറത്ത് നിന്നുമുള്ളതാണെന്നും പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കിയില്ല. പണം നൽകാൻ കച്ചവടക്കാർ വിസമ്മതിച്ചതോടെ പൊലിസിനെ വിളിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി.ഇത്രയം പൈസ തങ്ങളുടെ കൈവശം ഇപ്പോൾ ഇല്ലന്ന് കച്ചവടക്കാർ പറഞ്ഞപ്പോൾ ഉള്ള പൈസ അടച്ചാൽ മതി എന്ന് പറഞ്ഞ് രണ്ട് കച്ചവടക്കാരിൽ നിന്നും മൂന്നൂറ് രൂപ വീതം വാങ്ങി . രസിപ്റ്റ് ചോദിച്ചപ്പോൾ അടുത്തുള്ള ഒരു കടയിൽ ഒചന്ന് വെള്ള പേപ്പർ ഷീറ്റ് വാങ്ങി രണ്ടായി കിറി അതിൽ പൈസ നൽകിയവരുടെ പേരും തുകയും എഴുതി നൽകി ബൈക്കിൽ കയറി സ്ഥലം വിടുകയായിരുന്നു.
No comments:
Post a Comment