തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിനിടയിലാണ് താരത്തിന് കാലിൽ പരുക്കേറ്റത്. ആസിഫിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നതിനിടെയാണ് അപകടം.
സിനിമയിലെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് കാൽമുട്ടിൽ പരുക്കേറ്റത്. ഉടന്‍തന്നെ താരത്തെ നെയ്യാര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആസിഫിനോട് വിശ്രമം എടുക്കാന്‍ ഡോക്ടർമാർ ആവശ്യപ്പെടുകയായിരുന്നു. ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ ആസിഫ് ഇപ്പോള്‍ വിശ്രമത്തിലാണ്.
No comments:
Post a Comment