Breaking

Wednesday, 4 May 2022

കൊല്ലം ജില്ലാ കോടതിയുടെ വ്യാജ ഉത്തരവ് ഉണ്ടാക്കി മുംബൈ സ്വദേശിനിയെ കബളിപ്പിച്ച് മൂന്ന് ലക്ഷം രൂപ കൈക്കലാക്കിയ പ്രതി പിടിയിൽ.


കൊല്ലം ജില്ലാ കോടതിയുടെ വ്യാജ ഉത്തരവ് ഉണ്ടാക്കി മുംബൈ സ്വദേശിനിയെ കബളിപ്പിച്ച് മൂന്ന് ലക്ഷം രൂപ കൈക്കലാക്കിയ പ്രതി പിടിയിൽ. 


   കൊല്ലം ജില്ലാ കോടതിയുടെ വ്യാജ ഉത്തരവ് ഉണ്ടാക്കി മുംബൈ സ്വദേശിനിയെ കബളിപ്പിച്ച് മൂന്ന് ലക്ഷം രൂപ കൈക്കലാക്കിയ തട്ടിപ്പ്‌ വീരനെ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ്‌ ചെയ്യ്തു. മുംബൈ പൻവേൽ സ്വദേശിയായ അർമൻ സഞ്ജയ് പവാർ (26) ആണ് അറസ്റ്റിൽ ആയത്. അഡ്വക്കേറ്റ് ആണെന്ന്  തെറ്റിദ്ധരിപ്പിച്ച് ആവലാതിക്കാരിയുടെ അമ്മയുടെ പേരിലുള്ള വസ്തുവിന്റെ അവകാശം കോടതി ഉത്തരവിലൂടെ വാങ്ങി നൽകാമെന്ന് പറഞ്ഞ് മൂന്ന്  ലക്ഷം രൂപ  തട്ടിയെടുത്ത ശേഷം കൊല്ലം ജില്ലാ കോടതിയുടെ വ്യാജ ഉത്തരവ് നിമ്മിച്ച് നൽകി കബളിപ്പിക്കുകയായിരുന്നു.



 ഈ വ്യാജ ഉത്തരവുമായി ആവലാതിക്കാരി രജിസ്ട്രാർ ഓഫീസിൽ എത്തിയപ്പോഴാണ് ആയത്‌ വ്യാജമാണെന്ന് അറിയുന്നത്. തുടർന്ന്  കൊല്ലം വെസ്റ്റ് പോലീസ്‌ സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ്‌ രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ പ്രതി മഹാരാഷ്ട്രയിലേക്ക്  കടന്നതായി മനസ്സിലായി. തുടർന്ന്  കൊല്ലം സിറ്റി പോലീസ് കമ്മീഷണർ     നാരായണൻ റ്റി ഐപിഎസ്‌ ന്റെ നിർദ്ദേശപ്രകാരം കൊല്ലം എസിപി ജി.ഡി വിജയകുമാറിന്റെ മേൽ നോട്ടത്തിൽ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്‌ഐ ശ്യാംകുമാർ കെ.ജി, എസ്‌സിപിഓ അബൂതാഹിർ, സിപിഓ അനീഷ് എന്നിവരടങ്ങിയ സംഘം മുംബൈയിൽ എത്തി അന്വേഷണം     നടത്തിയെങ്കിലും പ്രതി മൊബൈൽ നമ്പറും താമസസ്ഥലവും ഇടക്കിടക്ക് മാറ്റിക്കൊണ്ടിരുന്നതിനാൽ പ്രതിയെ  കണ്ടെത്താൻ കഴിഞ്ഞില്ല. 



  കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ മുംബൈയിൽ  വനമേഖലക്കടുത്തുള്ള ഒരു പാറമടയിൽ ഒളിച്ച് താമസ്സിക്കുന്നതായി  മനസ്സിലാക്കി അവിടെ എത്തി സാഹസികമായി പ്രതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കൊല്ലം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്യ്തു.

No comments:

Post a Comment