Breaking

Tuesday, 24 May 2022

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്ഘാടനത്തിന് സജ്ജമായ ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു


തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ഉദ്ഘാടനത്തിന് സജ്ജമായ ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു. അഞ്ച് മീറ്ററോളം ഭാഗത്തെ റോഡാണ് ഇടിഞ്ഞത്.  മെഡിക്കൽ കോളജ് പൊലീസ്‌ സ്റ്റേഷൻ ഭാഗത്ത് നിന്ന് ആരംഭിച്ച് ശ്രീചിത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു സമീപം അവസാനിക്കുന്ന ഫ്ലൈഓവർ ഈ മാസം ആദ്യം ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. അഥിതികളുടെ ഒഴിവ് പരിഗണിച്ച് ഇത് മാറ്റുകയായിരുന്നു. ഈ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. പിന്നാലെ ടാർ ഇളക്കി മാറ്റി വീണ്ടും മണ്ണുറപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധിച്ചു.

No comments:

Post a Comment