ചടയമംഗലം : ചടയമംഗലത്ത് അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുളള പതിനഞ്ചംഗ ചീട്ടുകളി സംഘം അറസ്റ്റിൽ.
അഞ്ചൽ തഴമയിൽ വാർഡ് മെമ്പറും ബിജെപി നേതാവുമായ ബിനു ജോർജിന്റെ നേത്യത്വത്തിലുളള ചീട്ടുകളി സംഘം ആണ് അറസ്റ്റിലായത്.ഇവരിൽ നിന്നു ഒരുലക്ഷത്തി എൻപത്തി അയ്യായിരം രൂപയും പോലീസ് പിടിച്ചെടുത്തു.
ചടയമംഗലം ബിവറേജസിന് സമീപം ഉളള ലോഡ്ജ് റൈഡ് ചെയ്താണ് സിഐ ബിജു വിന്റെ നേത്യത്വത്തിലുളള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. എസ് ഐ മോനിഷ്, എസ് ഐ പ്രിയ, എ എസ് ഐ കൃഷ്ണകുമാർ, എ എസ് ഐ അനിൽ, എസ് സി പി ഒ സനൽ, സി പി ഒ മാരായ പ്രഭാത്, അജിത്, മഹേഷ് എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.വിവിധ ജില്ലകളിൽ ആഡംബര ലോഡ്ജുകൾ വാടകക്കെടുത്താണ് ഈ പതിനഞ്ചംഗ സംഘം പ്രഫഷണൽ ചീട്ടുകളി നടത്തിയിരുന്നത്.
അറസ്റ്റിലായവർ
ഷഫീഖ്,ഷാജി,നിസാമുദ്ദീൻ,ഷെമീർ,മുബാറക് ,സലീം,അഖിൽരാജ്,ബിനു ജോർജ്,ബിബിൻ,നൗഷാദ്,സുരേഷ്കുമാർ,രതീഷ്,ജാഫർഖാൻ,ജുറൈജ്,നൗഫൽ,എന്നിവരാണ് അറസ്റ്റിലായത്.
No comments:
Post a Comment