Breaking

Tuesday, 31 May 2022

മോഷ്ടാവിനേയും, സ്ഥിരമായി മോഷണ മുതൽ വാങ്ങി പൊളിച്ച് വിൽക്കുന്ന ആളും പോലീസ് പിടിയിൽ


സ്ഥിരമായി മോഷണ മുതൽ വാങ്ങുന്ന ആക്രിക്കട ഉടമയേയും, മോഷ്ടാവിനേയും കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. അഷ്ടമുടി, കണ്ണാടിമുക്ക്, ഉത്രാടം വീട്ടിൽ, നടരാജൻ മകൻ ചുടലമുത്തു(20), തൃക്കരുവ വില്ലേജിൽ, കാഞ്ഞാവെളി, തെക്കേചേരി, എം.കെ മൻസിലിൽ ജമാലുദ്ദീൻ മകൻ അബ്ദുൾ റഷീദ്(33) എന്നിവരാണ് പോലീസ് പിടിയിലായത്. 27.05.2022 രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷന് മുൻവശം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയതിനെ തുടർന്ന് വാഹന ഉടമ വടക്കേവിള മണി നിവാസിൽ സുമേഷ് കുമാർ നൽകിയ പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ചുടലമുത്തുവിനെ ചോദ്യം ചെയ്യ്തതിൽ നിന്നുമാണ് മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്. കൊല്ലം നഗരത്തിൽ വിവിധ ഇടങ്ങളിൽ കറങ്ങി നടന്ന് മോട്ടോർ സൈക്കിളുകളും മറ്റും മോഷണം നടത്തുകയും



ഇത്തരത്തിൽ മോഷ്ടിച്ചെടുക്കുന്നവ ആക്രികടയിൽ എത്തിച്ച് പൊളിച്ച് വിൽക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. കൊല്ലം എസിപി ജി.ഡി വിജയകുമാറിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് എസ്എച്ച്ഒ ആർ രതീഷിന്റെ നേതൃത്വത്തിൽ എസ്‌ഐ-മാരായ വൈ അഷറഫ്, ജെയിംസ്, സി.പി.ഒ സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

No comments:

Post a Comment