Breaking

Thursday, 19 May 2022

വർക്കലയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു .


വർക്കല നഗരസഭയിലെ വിവിധ സ്ഥലങ്ങളിലെ ഇരുപതോളം ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 7 ഓളം ഹോട്ടലുകളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുക്കുകയും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു . കടകളിൽ നിന്ന് സർക്കാർ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട് . ചിമ്മിനി റസ്റ്റോറൻറ് മൈതാനം,അറേബ്യൻ ഗിൽ റസ്റ്റോറൻറ് പഴയ ചന്ത,ദോഹ റസ്റ്റോറൻറ് പഴയ ചന്ത, സംസം റസ്റ്റോറൻറ് പഴയ ചന്ത.ശ്രീപത്മം  റസ്റ്റോറൻറ് ജനാർദ്ദന പുരം തുടങ്ങിയ ഹോട്ടലുകളിൽ ആണ് പരിശോധന നടന്നത്.


വർക്കല നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബിജു.എസ്സിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ അനിൽകുമാർ റ്റി.ആർ , അനീഷ്.എസ്.ആർ , സോണി.എം , സരിത.എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു . തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു .

No comments:

Post a Comment