Breaking

Friday, 27 May 2022

അനധികൃത മദ്യ കച്ചവടം പ്രതി അറസ്റ്റിൽ



കിളിമാനൂർ :അനധികൃതമായി മദ്യ കച്ചവടം നടത്തി വന്ന പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി. മടവൂർ, പുലിയൂർക്കോണം, മാങ്കുഴി കുന്നുംപുറത്ത് വീട്ടിൽ സമീർ (32) നെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം.



കടക്കൽ കിളിമാനൂർ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കുള്ള മദ്യം വാങ്ങി സൂക്ഷിക്കുകയും ഒരു കുപ്പിക്ക് 100, 200 രൂപ അധികമായി വില ഈടാക്കി കച്ചവടം നടത്തുകയുമായിരുന്നു പ്രതിയുടെ പതിവ്. ഒരു ദിവസം തന്നെ പല പ്രാവശ്യമായി ബീവറേജിൽ നിന്ന് വാങ്ങുന്ന മദ്യകുപ്പികൾ വീട്ടിൽ സൂക്ഷിക്കാതെ ഒഴിഞ്ഞ പറമ്പുകളിലും പാറക്കെട്ടുകളിലും സൂക്ഷിച്ചിരുന്നത്. ഇതുമൂലം എക്സൈസുകാർ വീട്ടിൽ റെയ്ഡ് നടത്തിയാൽ സാധനങ്ങളൊന്നും കിട്ടിയിരുന്നില്ല.



ഇയാളുടെ സ്ഥിരം ആൾക്കാർക്ക് ദിവസവും കുപ്പി എത്തിച്ചു നൽകുകയും ദൂരം കൂടുന്നതനുസരിച്ച് വില കൂട്ടുകയും ചെയ്തിരുന്നുവത്രേ. ഒരു ദിവസം 50 കുപ്പിയിൽ വരെയും ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ 100 കുപ്പികൾ വരെയും വിറ്റിരുന്നു. ഓഡർ കിട്ടി 15 മിനിറ്റിനുള്ളിൽ സാധനം എത്തിച്ചു നൽകുകയെന്ന് ഇയാളുടെ സ്ഥിരം രീതിയായിരുന്നു. ഇതിലൂടെ ഒരു ദിവസം 5000 രൂപ വരെ വരുമാനം ലഭിക്കുന്നതായി പോലീസ് അറിയിച്ചു .



കുറച്ചുനാളുകളായി പ്രതിയുടെ അനധികൃത മദ്യവിൽപ്പന യെപ്പറ്റി നിരവധിപേർ പള്ളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തങ്കകല്ല് കശുവണ്ടി ഫാക്ടറിക്ക് സമീപംവെച്ച് പ്രതിയുടെ തന്നെ ഓട്ടോറിക്ഷയിൽ മദ്യം കയറ്റി ചില്ലറവിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതി പോലീസിൻ്റെ പിടിയിലാകുന്നത്. മദ്യ കച്ചവടത്തിലൂടെ ലഭിച്ച 7000 രൂപയും തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനടുത്തുള്ള റബ്ബർ പുരയിടത്തിൽ കുഴിച്ചിടുന്ന മദ്യവും ആട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. 



പള്ളിക്കൽ സിഐ ശ്രീജിത്ത് പി യുടെ നേതൃത്വത്തിൽ  എസ്ഐമാരായ സഹിൽ എം, റഹീം സിപിഒ മാരായ രാജീവ് ,സിയാസ്‌, സന്തോഷ് ,ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് .അറസ്റ്റ് ചെയ്ത പ്രതിയെ അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments:

Post a Comment