കൊല്ലം : സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ പ്രൊഫസർ ഡി ശശിധരന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് എസ് വിക്രമന് സമ്മാനിക്കും. 15000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, കിം സാറ്റ് സഹകരണ ആശുപത്രി ചെയർമാൻ, തുടങ്ങിയ പദവികൾ ഇലെ സേവനം പരിഗണിച്ചാണ് വിക്രമിനെ തിരഞ്ഞെടുത്തത്.
മെയ് 15ന് പകൽ ഒന്നിന് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങ് എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ഗാന്ധി ഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ അവാർഡ് സമ്മാനിക്കുമെന്ന് ടി ശശിധരൻ ഫൗണ്ടേഷൻ സെക്രട്ടറി എം ജി മനോജ് അറിയിച്ചു
No comments:
Post a Comment