Breaking

Friday, 6 May 2022

ഗാർഹിക സിലിണ്ടറിന്റെ വില വീണ്ടും വർധിച്ചു


കൊച്ചി : പാചകവാത വില ഇന്ന് വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിനാണ് വില കൂടിയിരിക്കുന്നത്. പുതുക്കിയ വില 1006 രൂപ 50 പൈസയാണ്. ഇതുവരെ 956 രൂപ 50 പൈസ നൽകിയാൽ മതിയെന്നുള്ള സ്ഥാനത്താണ് തിരിച്ചടിയായി വിലവർധന ഉണ്ടായത്. കഴിഞ്ഞ ആഴ്ചയിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയും കൂട്ടിയിരുന്നു. 102 രൂപ 50 പൈസയായാണ് വർദ്ധനവുണ്ടായത്. അതിടെ പത്ത് കിലോ സിലിണ്ടറിന് 2355 രൂപ 50 രൂപയായി നിരക്ക് മാറുകയും ചെയ്തു.

No comments:

Post a Comment