കൊല്ലം: ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയെ തുടര്‍ന്ന് കൊട്ടാരക്കരയില്‍ മൂന്ന് ഹോട്ടലുകളും ഏഴ് ബേക്കറികളും പൂട്ടിച്ചു. ചന്തയില്‍ നിന്ന് പുഴുവരിച്ച ഉണക്കമീന്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലും രേഖകളില്ലാതെയും പ്രവര്‍ത്തിച്ച ഹോട്ടലുകളും ബേക്കറികളുമാണ് പൂട്ടിച്ചത്.
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. കോട്ടയം ജില്ലയിലെ പാലായില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് 10 സ്ഥലങ്ങളില്‍ പരിശോധന നടത്തി. രണ്ടു സ്ഥാപനങ്ങള്‍ക്ക് പിഴ അടക്കാന്‍ നോട്ടീസ് നല്‍കി. ജില്ലയില്‍ പരിശോധന തുടരുകയാണ്.
No comments:
Post a Comment