തിരുവനന്തപുരം: വര്‍ക്കലയില്‍ എടിഎം കൗണ്ടറിനുള്ളില്‍ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട ഇലകമണ്‍ സ്വദേശിയായ ശ്രീരാഗ് എന്ന ഇരുപത്തിയഞ്ച് വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അയിരൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 29 കാരിക്ക് നേരെയാണ് യുവാവ് ലൈംഗിക അതിക്രമം നടത്തിയത്. യുവതി എ ടി എം കൗണ്ടറില്‍ പണം പിന്‍വലിക്കാന്‍ നില്‍ക്കവെ പ്രതിയായ ശ്രീരാഗ് പിന്നാലെ എത്തുകയായിരുന്നു. പണം പിന്‍വലിക്കാനെന്ന വ്യാജേന ഇയാള്‍ എ ടി എമ്മിനുള്ളില്‍ കയറി. തുടര്‍ന്ന് പല പ്രാവശ്യം തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന് യുവതി പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എ.ടി.എം കൗണ്ടറിനകത്തെയും റോഡിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
No comments:
Post a Comment