പരിചയത്തിന്‍റെ പേരില്‍ വാങ്ങി കൊണ്ട് പോയ വാഹനം പലര്‍ക്കായി പണയം വച്ച് ചതിച്ചയാളെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു പത്തനംതിട്ട പന്തളം തോന്നല്ലൂര്‍ മുറിയില്‍ നാലുതുണ്ടില്‍ വീട്ടില്‍ നിന്നും ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ പാണ്ടനാട് വാടകയ്ക്ക് താമസിക്കുന്ന ലക്ഷ്മണന്‍ മകന്‍ അരുണ്‍കുമാര്‍ (36) ആണ് പോലീസ് പിടിയിലായത്.
ഇയാള്‍ മങ്ങാട് സ്വദേശിനിയായ ഹുസൈബാ ബീവിയുടെ ഇന്നോവ കാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ പറഞ്ഞ് വാങ്ങി കൊണ്ട് പോയത്. വാഹനം പന്തളത്ത് എത്തിച്ച് പലര്‍ക്കായി വാടകയ്ക്ക് കൊടുത്തും വാഹനം പണയം വയ്ക്കുന്ന ലോബികള്‍ക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് കാര്‍ തിരിച്ചെടുക്കാനായി എത്തിയ ഹുസൈബ ബീവിയോട് വാഹനം പലര്‍ക്കായി പണയം വച്ചിരിക്കുകയാണെന്നും തിരിച്ചെടുക്കാന്‍ വന്‍തുക ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ഇവരുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കും ചതിക്കും രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. ജില്ലകള്‍ കേന്ദ്രീകരിച്ച് വാഹനം പണയം വയ്ക്കുന്ന വന്‍സംഘത്തിലെ കണ്ണിയാണ് അരുണ്‍കുമാര്‍. ഇയാളുടെ മറ്റ് കൂട്ടാളികളും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ. വിനോദിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, സ്വാതി. വി, താഹകോയ എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍ സി.പി.ഒ മാരായ സാജ്, അനീഷ്. എം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്യ്തു.
No comments:
Post a Comment