തൃശ്ശൂർ, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 7 ഓളം ബൈക്കുകൾ മോഷ്ടിച്ച, പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അടക്കമുള്ള സംഘത്തിനെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പടാകുളം ബൈപാസ്, കോട്ടപ്പുറം കോട്ട, എടവിലങ്ങ് എന്നിവിടങ്ങളിൽ നിന്നായി കൊടുങ്ങല്ലൂർ DYSP ശ്രീ.സലീഷ് N ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
ബഹു.കേരള ADGP (Law & Order) യുടെ NDPS സ്പെഷ്യൽ ഡ്രൈവ് പ്രകാരം തൃശൂർ റൂറൽ ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നുവരവേ, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഐശ്വര്യ ഡോൺഗ്രെ IPS ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പൊലീസ് സംഘം നടത്തിയ NDPS പരിശോധനയിലാണ് ബൈക്ക് മോഷണത്തിൻ്റെ വിവരം ലഭ്യമാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ്
1. മനു, 20/22,
S/O santhosh,
Kalariparambil house,
Near Treesa Garden Auditorium, North paravoor, EKM.
2. ശരത് @ ഭഗവാൻ, 18/22, S/O ശശി,
Cheruparambil house,
Kaitharam, North paravoor, EKM.
എന്നിവരെയും, ഇവരെക്കൂടാതെ 4 പ്രായപൂർത്തിയാകാത്ത ആൺ പിള്ളേരെയും ആണ് പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചാലക്കുടി ഫയർ സ്റ്റേഷൻ സമീപത്ത് നിന്നും ഹീറോഹോണ്ട splendar ബൈക്ക്, എറണാകുളം കളമശ്ശേരിയിൽ നിന്നും ബജാജ് പൾസർ 200 ബൈക്ക്, തൃശ്ശൂർ പുതുക്കാട് നിന്നും യമഹ FZ ബൈക്ക്, ആമ്പല്ലൂർ നിന്നും ഹീറോ ഹോണ്ട splendar ബൈക്ക്, ഹോണ്ട ഡിയോ സ്കൂട്ടർ, മതിലകം പോക്ലായിൽ നിന്നും ഹീറോ ഹോണ്ട splendar ബൈക്ക്എ ന്നിവയാണ് പ്രതികൾ 6 മാസത്തിനുള്ളിൽ മോഷണം നടത്തിയത്.
കൊടുങ്ങല്ലൂർ DYSP ശ്രീ. സലീഷ് N ശങ്കരന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ISHO ബ്രിജുകുമാർ, S. I ആനന്ദ്, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് S. I സുനിൽ P. C, ASI മാരായ C. R. പ്രദീപ്, ഷൈൻ. T. R, ഉല്ലാസ്, GSCPO മാരായ ലിജു ഇയ്യാനി, മിഥുൻ.R.കൃഷ്ണ, CPO മാരായ അരുൺ നാഥ്, നിഷാന്ത് A. B, ഫൈസൽ, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾ എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ബൈക്കിൽ കറങ്ങിനടന്ന് ആളില്ലാത്ത സ്ഥലങ്ങളിൽ നിന്നും റോഡ് സൈഡിൽ പാർക്ക് ചെയ്ത് വെച്ചിരിക്കുന്ന ബൈക്കുകൾ വളരെ വിദഗ്ധമായി ലോക്ക് പൊളിച്ച് എടുത്ത്കൊണ്ടുവരികയാണ് ഇവർ ചെയ്യുന്നത്. ഇങ്ങിനെ കൊണ്ടുവരുന്ന വണ്ടികൾ ഇവർ ഉപയോഗിക്കുന്നതിന് വേണ്ടി പല സ്ഥലങ്ങളിൽ ഒളിപ്പിച്ചു വെക്കുകയാണ് ചെയ്യുന്നത്. പ്രതികൾ വേറെയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
No comments:
Post a Comment