Breaking

Monday, 9 May 2022

നെയ്യാറ്റിൻകരയിൽ 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു


നെയ്യാറ്റിന്‍കര:   800 കിലോയോളം അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് മൂടിയത്. റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരാണ് കേടായ മീന്‍ വിറ്റത്. കുന്നത്തുകാൽ പഞ്ചയത്തിൽ തമിഴ്നാട് കേരള അതിർത്തി പ്രദേശമായ കൂനൻ പനയിലാണ് റോഡരികിലായി അഴുകിയ മത്സ്യ കച്ചവടം നടന്നത്.വീട്ടിൽ വാങ്ങി കൊണ്ടുപോയ മത്സ്യത്തിൽ നിന്നും പുഴുകൾ പുറത്തേക്ക് വരുന്നത് കണ്ടാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്.

No comments:

Post a Comment