Breaking

Monday, 16 May 2022

ബെംഗളൂരുവില്‍ ബൈക്ക് അപകടം : മലയാളി യുവ ഡോക്ടറുൾപ്പെടെ 2 മരണം..


ബെംഗളൂരുവില്‍ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി യുവ ഡോക്ടറുൾപ്പെടെ രണ്ട് മരണം. ജാലഹള്ളി ക്രോസിൽ ആയിരുന്നു അപകടം.  കോട്ടയം മറ്റക്കര വാക്കയിൽ വീട്ടിൽ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകൻ ഡോ.ജിബിൻ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളം ടി.ഡി.റോഡ് ഇന്ദ്രധനുസ്സ് അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ വിനോദ് ഷായുടെയും ഉഷയുടെയും മകൻ കരൺ ഷാ (27) എന്നിവരാണ് മരിച്ചത്.


ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറി, പിന്നീട് സമീപത്തെ ചെറു മരത്തിലിടിച്ചശേഷം റോഡിലേക്ക് വീഴുകയായിരുന്നു. തലയടിച്ച് റോഡിൽ വീണ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിൻ. മാറത്തഹള്ളി ബാഗ്മനെ ടെക്പാർക്കിലെ ഐ.ടി കമ്പനിയിൽ സോഫ്റ്റ്‌വെയര്‍ എൻജിനിയറാണ് കരൺ. രണ്ടുപേരും ജാലഹള്ളിയിലെ അപ്പാർട്ട്മെന്റിൽ ഒന്നിച്ചായിരുന്നു താമസം.

No comments:

Post a Comment