Breaking

Saturday, 14 May 2022

പാറശാലയിൽ ഓട്ടോറിക്ഷ അടിച്ച് തകർത്തു; 2 പേർ അറസ്റ്റിൽ


പാറശാല: പാറശാലയിൽ മദ്യപർ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഓട്ടോറിക്ഷ അടിച്ച് തകർത്തു. ഒരുമിച്ച് മദ്യപിച്ച സുഹൃത്തിന്‍റെ വാഹനമാണ് സുഹൃത്തുക്കൾ അടിച്ച് തകർത്തത്. നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും നോക്കി നിൽക്കേയായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവറുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാലയ്ക്കടുത്ത് കൊറ്റാമത്തെ സ്റ്റാന്‍റിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് നട്ടുച്ചയ്ക്ക് ഒരു സംഘം ആളുകൾ അടിച്ച് തകർത്തത്. സന്തോഷ് എന്ന ആളുടെ ഓട്ടോറിക്ഷയാണ് സുഹൃത്ത് അജയന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച

No comments:

Post a Comment