അബുദാബി: അബുദാബിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു. 120 പേർക്ക് പരിക്കേറ്റു. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു.
ഖാലിദിയയിലെ ഒരു റെസ്റ്റോറന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് 1.35 ഓടെയാണ് സംഭവം. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
സമീപത്തെ കടകൾക്കും ആറ് കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. മുൻകരുതൽ നടപടികളുടെ ഭാഗമായി റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായും ഒഴിപ്പിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.
No comments:
Post a Comment