ആയൂർ: പട്ടാപ്പകല്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി ചാക്കിലാക്കി മോഷ്ടാവ് കടന്നു. ശനിയാഴ്ചയായിരുന്നു മാടന്‍ കാവിലെ കാണിക്ക വഞ്ചി മോഷ്ടിച്ചത്. ജീവനക്കാന്‍ സമീപത്തെ കടയിലേക്ക് പോയ സമയത്തായിരുന്നു മോഷണം. ആയൂര്‍ ടൗണില്‍ കൊട്ടാരക്കര റോഡിനോടു ചേര്‍ന്നാണ് കാവ്. പ്ലാസ്റ്റിക് ചാക്കുാമായി എത്തിയ മോഷ്ടാവ് കാണിക്ക വഞ്ചിയായ സ്റ്റീല്‍ കുടം ചാക്കിലാക്കി കൊണ്ടു പോയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ചു. വഞ്ചിയുമായി ഇയാള്‍ ടൗണ്‍ ഭാഗത്തേക്കു നടന്നു പോകുന്നതായാണു കണ്ടത്. ജീവനക്കാരന്‍ പുറത്തേക്കു പോകുന്ന സമയം മനസ്സിലാക്കി ആരുടെയും ശ്രദ്ധയില്‍ പെടാതെ വിദഗ്ധമായാണു വഞ്ചിയുമായി കടന്നത്.
ജീവനക്കാരന്‍ തിരികെ എത്തിയപ്പോള്‍ വഞ്ചി കാണാഞ്ഞതിനെ തുടര്‍ന്ന് ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒന്നര മാസം കൂടുമ്പോഴാണ് സാധാരണ കാണിക്ക വഞ്ചി തുറക്കാറുള്ളത്.
No comments:
Post a Comment