Breaking

Friday, 8 April 2022

കടയ്ക്കലിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു


കടയ്ക്കലിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു


കടക്കൽ: കടം കൊടുത്ത മൂവായിരം രൂപ തിരികെ ചോദിച്ച യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കടക്കൽ വില്ലേജിൽ ജെ ആർ ജെ നിവാസിൽ ജയിംസിൻ്റെ മകൻ ജെയിൻ ആർ ജെയിംസ്(33), ഷീന മന്ദിരത്തിൽ തങ്കപ്പൻ മകൻ ഷിബു(43), ഷഹനാസ് മൻസിലിൽ ഹക്കിം മകൻ ഷാരോൺ(38) എന്നിവരെയാണ് കടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇട്ടിവ വില്ലേജിൽ ചെമ്പമൻ ആശാമന്ദിരത്തിൽ വിജയൻ മകൻ അനീഷിൻ്റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം മൂലം വ്യാഴാഴ്ച വൈകിട്ട് 7ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന അനീഷിനെ പ്രതികൾ തടഞ്ഞു നിർത്തി കമ്പും കല്ലും കൊണ്ട് ആക്രമിച്ചു കുറ്റകരമായ നരഹത്യക്ക് ശ്രമം നടത്തുകയുമായിരുന്നു. ഒന്നാം പ്രതിയായ ജെയിംസ് മറ്റു നിരവധി കേസുകളിലും പ്രതിയാണ്. കടക്കൽ എസ്എച്ഒ പി എസ് രാജേഷ്, എസ്ഐ അജുകുമാർ, എഎസ്ഐ ഉണ്ണികൃഷ്ണൻ, എഎസ്ഐ ഹരികുമാർ, എഎസ്ഐ ബിനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്.

No comments:

Post a Comment