സ്കൂൾ കുട്ടികൾക്കും മറ്റും കഞ്ചാവ് വിൽക്കാൻ കൊണ്ടുവന്ന ചണ്ണപ്പേട്ട സ്വദേശികളായ സ്ത്രീയെയും സഹായിയെയും വാഹനം ഉൾപ്പെടെ അഞ്ചൽ പോലീസ് അറസ്റ് ചെയ്തു.
അഞ്ചൽ. സ്കൂൾ കുട്ടികൾക്കും മറ്റും കഞ്ചാവ് വിൽക്കാൻ കൊണ്ടുവന്ന സ്ത്രീയെയും സഹായിയെയും വാഹനം ഉൾപ്പെടെ അഞ്ചൽ പോലീസ് അറസ്റ് ചെയ്തു. അലയമൻ കരുകോണിൽ നിഷ മൻസിലിൽ ഷാഹിദ(56)യും അലയമൻ കരുകോണിൽ കുറവന്തേരി ജിഷ്ണു ഭവനിൽ സോമരാജൻ പിള്ള (55)എന്നിവരാണ് പിടിയിൽ ആയത്. ഇന്ന് രാവിലെ ചണ്ണപ്പേട്ട മാർത്തോമാ ഹൈസ്കൂൾ പരിസരത്തു വച്ചാണ് പ്രതികൾ അറസ്റ്റിലാവുന്നത്.
നാൽപ്പത് പൊതികളിലായി സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവരവേ ഓട്ടോയിൽ വച്ചാണ് പിടിയിലായത്. ഷാഹിദ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകൾക്ക് മുൻപും പിടിയിലായിട്ടുള്ളതാണ്. കൊല്ലം റൂറൽ ജില്ലയിൽ മയക്കുമരുന്ന് ലോബികൾക്കെതിരെ നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.അഞ്ചൽ ഐ എസ് എച് ഒ. കെ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ജ്യോതിഷ് നിസാറുദീൻ ജോൺസൻ സിപിഓ മാരായ ആശ റീന സന്തോഷ് അനിൽ എന്നിവർ അടങ്ങുന്ന സംഘം DANSAF അംഗങ്ങളുടെയും സഹായത്തോടെയാണ് പ്രതികളെ അറസ്റ് ചെയ്തത്.
No comments:
Post a Comment