Breaking

Tuesday, 26 April 2022

നീണ്ടകര തുറമുഖത്ത് മൂന്ന് മീനുകൾക്ക് ലേലത്തിൽ ലഭിച്ചത് രണ്ടേകാൽ ലക്ഷം

 


 കൊല്ലം ;നീണ്ടകര തുറമുഖത്ത് കഴിഞ്ഞ ദിവസം മൂന്ന് മീനുകൾക്ക് ലേലത്തിൽ ലഭിച്ചത് രണ്ടേകാൽ ലക്ഷം രൂപയാണ്. കേരളത്തിലെ മീൻപിടുത്തക്കാരുടെ വലയിലോ വഞ്ചിയിലോ വന്നുപെടാനോ വിൽപനക്കെത്തിക്കാനോ സാധ്യതയില്ലാത്ത 'ഗോൽ' എന്ന മത്സ്യമാണ് ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 'മനു' എന്ന വഞ്ചിയിലുള്ളവരുടെ വലയിൽ പെട്ടത്. 



മലയാളികൾ പട്ത്തികോര എന്ന് വിളിക്കുന്ന ഗോൽ മത്സ്യത്തിന്റെ അപരനാമം പോലും സീ ഗോൾഡ് എന്നാണ്.ചുരുക്കിപ്പറഞ്ഞാൽ 'കടലിലെ പൊന്നാണ് പൊന്നുംവിലയുള്ള ഗോൽ. ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന പട്ത്തികോരയ്ക്ക് സിംഗപ്പൂർ, മലേഷ്യ, ഹോങ്കോങ്, ജപ്പാൻ എന്നിവടങ്ങളിൽ വൻ ഡിമാൻഡാണ്. വലിപ്പത്തിനും ഭാരത്തിനും അനുസരിച്ചാണ് ഗോൽ മത്സ്യത്തിന്റെ വില നിർണയിക്കപ്പെടുന്നത്....

No comments:

Post a Comment