ഭാഗിക ശ്രവണ ശേഷിയുളള മുപ്പത്കാരിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പരവൂര്‍ കുറുമണ്ടൽ ജോജി ഭവനില്‍ ജോയി മകന് ജോജോ (28) ആണ് പോലീസ് പിടിയിലായത്. കേള്‍വി കുറവുളള യുവതിയില്‍ നിന്നും ഇയാള്‍ സ്വര്‍ണ്ണമാല പണയം വയ്ക്കുന്നതിന് വാങ്ങിയിരുന്നു. എന്നാല്‍ മാല തിരികെ നല്‍കാതിരുന്നത് യുവതി അന്വേഷിച്ചു. ഇതിനെ തുടര്‍ന്ന് വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയുടെ വീട്ടിലെത്തി ഇയാള്‍ അവരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
യുവതിയുടെയും മക്കളുടെയും നിലവിളി കേട്ട് പരിസരവാസികള്‍ രക്ഷിക്കാന്‍ എത്തുന്നത് കണ്ട് ഇയാള്‍ സ്ഥലം വിട്ട് പോകുകയായിരുന്നു. യുവതിയുടെ അമ്മയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും പരവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. തുടര്‍ന്ന് യുവാവിനെ പരവൂര്‍ കല്ലുകുന്ന് ക്രിസ്ത്യന്‍ പളളിക്ക് സമീപം നിന്നും പിടികൂടുകയായിരുന്നു.
പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍.എ യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്, നിസാം, വിനയന് എ,എസ്.ഐ രമേഷ്, സി.പി.ഓ ജയേഷ്, സായിറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ റിമാൻ്റ് ചെയ്തു.
No comments:
Post a Comment