തിരുവനന്തപുരം: ജീവനുളള കോഴിയുടെ തൂവൽ പറിച്ചെടുത്ത്, കഷ്ണങ്ങളാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വൻ പ്രതിഷധമാണ് ഉയരുന്നത്. കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംഭവത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തി. തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെട്ടു.
പൊഴിയൂരുള്ള ചെങ്കവിളയിലാണ് ഇറച്ചിക്കടയിലെ ജീവനക്കാരൻ ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്ത്, തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്യുന്നത്. ചിരിയോടെയാണ് അയാളുടെ ഈ ക്രൂരത. മറ്റൊരാൾ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.
No comments:
Post a Comment