Breaking

Wednesday, 13 April 2022

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പാലോട് പിടിയിൽ


നെടുമങ്ങാട് : നെടുമങ്ങാട് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പെരിങ്ങമ്മല, പാലോട് ഭാഗങ്ങളിൽ കഞ്ചാവിന് പുറമേ മറ്റു മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പാലോട് കുശവൂർ ജംഗ്ഷന് സമീപം വച്ച് KL.21.V.4044 ബൈക്കിൽ മാരക മയക്കുമരുന്നായ 0.590 ഗ്രാം എം.ഡി.എം.എ കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് നെടുമങ്ങാട് താലൂക്കിൽ തെന്നൂർ ഗാർഡ് സ്റ്റേഷൻ, പള്ളിക്കുന്ന് താഴെ തേവരു കോണത്ത് വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന കിരൺ(27), നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല മാന്തുരുത്തി വിജയ് നിവാസിൽ വിച്ചു എന്നുവിളിക്കുന്ന ബിജിൻ(24) നെയും എക്സൈസ് അറസ്റ്റ് ചെയ്തു.

 

ഇത്തരത്തിൽ വളരെ കുറഞ്ഞ അളവിൽ മാരക രാസ ലഹരി മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വയ്ക്കുന്നത് പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.അന്യസംസ്ഥാനങ്ങളിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന ഇത്തരം മയക്കുമരുന്നിന് അടിമപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരായ യുവാക്കളാണെന്ന് അന്വേഷണത്തിൽ ബോധ്യമായിട്ടുള്ളതാണ്.


നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി.ആർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസറായ അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ്, മുഹമ്മദ് മിലാദ്, ഷജീർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരടങ്ങുന്ന സംഘമാണ് കേസെടുത്തത്.

No comments:

Post a Comment