തിരുവനന്തപുരം: നഗരം ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് നിരത്തിലേക്ക്.വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് സൗകര്യപ്രദമായ രീതിയാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന “NIGHT CITY RIDE” ഉം “രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന “DAY CITY RIDE” മാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ് നിരക്ക് 250/-രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200/- രൂപ നല്‍കിയാല്‍ മതിയാകും. യാത്രക്കാര്‍ക്ക് വെൽകം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭ്യമാക്കുന്നതാണ്. DAY & NIGHT RIDE ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350/- രൂപ നല്‍കിയാല്‍ മതിയാകും. കെ.എസ്.ആര്‍.ടി.സി യുടെ ഈ നൂതന സംരംഭം വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകും എന്നാണ് കരുതുന്നത്.
വിനോദ സഞ്ചാരികൾക്ക് ഒരു നവ്യാനുഭവം നൽകുന്ന ഈ സർവീസിന്റെ ഉദ്ഘാടനം 2022 ഏപ്രിൽ 18 ന് വൈകുന്നേരം 6.45 ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് പൊതു മരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും.വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നഗരം ചുറ്റികാണുന്നതിനാണ് ഈ സൗകര്യം ഒരുക്കുന്നത്
No comments:
Post a Comment