Breaking

Saturday, 30 April 2022

വി. വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്; സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജ് തുടരും


ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയായ വസീഫ് നിലവിലെ ജോയിന്റ് സെക്രട്ടറിയാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായി വി.കെ. സനോജ് തുടരും. സനോജ് സ്ഥാനം ഏറ്റെടുത്തിട്ട് അധികമായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍വന്ന ഒഴിവിലേക്ക് സനോജിനെ നിയോഗിക്കുകയായിരുന്നു.

 

എസ്.ആര്‍. അരുണ്‍ ബാബുവിനെ ട്രഷററായി തിരഞ്ഞെടുത്തു. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡിവൈഎഫ്‌ഐ കമ്മിറ്റി. എസ്. സതീഷ്, ചിന്താ ജെറോം, കെ.യു. ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. സംസ്ഥാന സമിതിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ അംഗത്തെ ഉള്‍പ്പെടുത്തി. ചങ്ങാനശേരി സ്വദേശി ലയ മരിയ ജയസണ്‍ ആണ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സമതിയില്‍ ഇടം നേടിയത്.പത്തനംതിട്ടയില്‍ ബുധനാഴ്ച ആരംഭിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം സമാപിച്ചു

No comments:

Post a Comment