കൊല്ലം ;കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിൽ ആണ് സിനിമാതിരക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മൺട്രൊതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്നത്. രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിറയെ ആളുകൾ കല്യാണത്തിന് എത്തിച്ചേർന്നിരുന്നു. താലികെട്ടിനു തൊട്ടുമുൻപ് മാല ഇടുമ്പോഴാണ് പെണ്ണ് മാല ഇടാൻ സമ്മതിക്കാതെ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയത്. അമ്പലത്തിൽ തന്നെയുള്ള ഗ്രീൻ റൂമിൽ കയറി വാതിൽ അടച്ചിരുന്ന കുട്ടിയെ അനുനയിപ്പിക്കാൻ ബന്ധുക്കൾ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു....
No comments:
Post a Comment