പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടി കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് പിടികൂടി. പേരയം പടപ്പക്കര യേശുവിലാസം വീട്ടില്‍ രാജൂ മകന്‍ ടോണി (21) ആണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിക്കുകയായിരുന്നു.
മാതാപിതാക്കള്‍ അറിയാതെ പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോയീ ഇയാള്‍ പീഢനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലായെന്ന മാതാവിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇരുവരേയും പേരയത്ത് കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക പീഢനത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാല്‍സംഗത്തിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് അറസ്റ്റ്. ഇരവിപുരം ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ വിവി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, അരുണ്‍ഷാ, സുനില്‍കുമാര്‍, എ.എസ്.ഐ മഞ്ജുഷ എസ്.സി.പി.ഒ ശോഭകുമാരി സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
No comments:
Post a Comment