Breaking

Saturday, 9 April 2022

യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ 3 പേരെ പള്ളിക്കൽ പോലീസ് പിടികൂടി.


യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ 3 പേരെ പള്ളിക്കൽ പോലീസ് പിടികൂടി.


വളര്‍ത്ത് നായയെ ഓട്ടോയില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ 3 പേരെ പള്ളിക്കൽ പോലീസ് പിടികൂടി.മടവൂർ തുമ്പോട് ജിത്തു ഭവനിൽ അഭിജിത്ത് (24), സഹോദരൻ ദേവജിത്ത് (22), തുമ്പോട് അനശ്വര ഭവനിൽ രതീഷ് (37)എന്നിവരാണ് അറസ്റ്റിലായത്.മടവൂര്‍ സ്വദേശി രാഹുലിനാണ് കമ്പി വടി കൊണ്ട് തലയ്ക്ക് അടിയേറ്റത്. 



സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ :മര്‍ദ്ദനമേറ്റ രാഹുലും പ്രതികളായ അഭിജിത്തും ദേവജിത്തും സുഹൃത്തുക്കളായിരുന്നു. വളര്‍ത്ത് നായയുടെ ബിസിനസാണ് രാഹുലിന്. കഴിഞ്ഞയാഴ്ച വളര്‍ത്ത് നായയെ മൃഗാശുപത്രിയില്‍ കൊണ്ട് പേകാൻ രാഹുല്‍ ഓട്ടോ ഡ്രൈവറായ അഭിജിത്തിനെ വിളിച്ചു. എന്നാല്‍ നായയെ ഓട്ടോയില്‍ കയറ്റാനാകില്ലെന്ന് അഭിജിത്ത് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നീട് പലതവണ പ്രകോപനം തുടര്‍ന്നു. ഇന്നലെ സീമന്തപുരം മഹാദേവ ക്ഷേത്ര ഉത്സവത്തിന് പോകാൻ തുമ്പോട് ജംഗ്ഷനില്‍ നിന്ന രാഹുലിനെ അഭിജിത്ത്, സഹോദരൻ ദേവജിത്ത് അയല്‍വാസി രതീഷ് എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചു.



ദേവജിത്ത് ഷര്‍ട്ടില്‍ ഒളിപ്പിച്ച് വച്ചിരുന്ന കമ്പി വടി കൊണ്ട് രാഹുലിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പള്ളിക്കല്‍ സി ഐ ശ്രീജിത്ത് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ ഇന്ന് രാവിലെയാണ് പിടികൂടിയത്. പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്ഐമാരായ സഹിൽ എം, അനിൽ, സിപിഒമാരായ അജീസ്, രജിത്, മഹേഷ്‌,രാജീവ്‌ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

No comments:

Post a Comment