തിരുവനന്തപുരം: ഇലിപ്പോട് വൃദ്ധമാതാപിതാക്കളുടെ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നപ്പോള്‍ നഷ്ടമായത് മരിച്ച് പോയ മകളുടെ ഓര്‍മകളും. ഒരാഴ്ചമുന്‍പാണ് ബൈക്കിലെത്തിയ സംഘം ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാധവന്‍ പോറ്റിയും മകളും സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് മകള്‍ മരിക്കുന്നത്.എപ്പോഴും കാണാനായി സൂക്ഷിച്ച് വെച്ച മകളുടെ ചിത്രങ്ങള്‍, വിഡിയോകളും നഷ്ടമായ ഫോണിൽ ഉണ്ടായിരുന്നു.
ബൈക്കില്‍ എതിരെയെത്തിയ രണ്ട് പേരാണ് പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് കടന്നുകളഞ്ഞത്. മോഷണം നടന്നയുടന്‍ തടയാനോ പ്രതിരോധിക്കാനോ കഴിഞ്ഞുമില്ല.സമീപത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിക്കാത്തതും ഫോണ്‍ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്. ഫോണ്‍ തിരികെ നല്‍കിയില്ലെങ്കില്‍ കൂടി മകളുടെ ചിത്രങ്ങള്‍ മാത്രമെങ്കിലും തിരിച്ച് നല്‍കണമെന്ന് ഇവര്‍ക്ക് പറയാനുള്ളത്.കൂടാതെ വിദേശത്തുള്ള മക്കളെ കാണുന്നതും വിളിക്കുന്നതുമെല്ലാം നഷ്ടമായ ഫോണിലൂടെയായിരുന്നു
No comments:
Post a Comment