Breaking

Tuesday, 8 March 2022

മഞ്ഞപ്പാറ കുണ്ടയം മുക്ക് റോഡിൽ അറവുശാല മാലിന്യങ്ങളും വീട്ടു മാലിന്യങ്ങളും നിക്ഷേപിക്കുന്നത് തുടർക്കഥയാവുന്നു.





 മഞ്ഞപ്പാറ കുണ്ടയം മുക്ക് റോഡിൽ  മഞ്ഞപ്പാറ ഹൈസ്കൂളിന്റെയും ബാലവാടി യുടെയും ഇടയിലായ് അറവുശാല മാലിന്യങ്ങളും വീട്ടു മാലിന്യങ്ങളും നിക്ഷേപിക്കുന്നത് തുടർക്കഥയാവുന്നു.


ജനങ്ങളുടെ ശ്രദ്ധ എത്താത്ത സമയത്തും ഇരുളിന്റെ മറവിലും ആണ്  സാമൂഹ്യ വിരുദ്ധരുടെ ഭാഗത്തുനിന്ന്  ഈ  അതിക്രമം ഉണ്ടാകുന്നത്.റോഡിന്റെ ഇരു സൈഡിലും ആയുള്ള പുരയിടങ്ങൾ കാടുമൂടി കിടക്കുന്നതും മാലിന്യ  നിക്ഷേപകർക്കു സൗകര്യം ഒരുക്കുന്നുണ്ട്.


ഹൈസ്കൂൾ ഭാഗത്ത്  അടുത്ത കാലത്തായി ക്യാമറ സ്ഥാപിച്ചത് കാരണം മുമ്പുണ്ടായിരുന്ന തിൽ നിന്ന് വ്യത്യസ്തമായി അവിടെ നിന്നും മാറി ബാലവാടി ടിയിലേക്ക് വരുന്ന ഭാഗത്താണ് ഇപ്പോൾ മാലിന്യ നിക്ഷേപം നടത്തുന്നത്.


 കാൽനടയായും അല്ലാതെയും ദിനേന ഇതിലൂടെ യാത്ര ചെയ്യുന്ന നിരവധി സ്കൂൾ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർക്ക്‌ അസഹനീയമായ ദുർഗന്ധം കാരണം സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.


 റോഡിന്റെ ഇരു സൈഡ് കളിയുമായി ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ തിരയുന്ന നായ കൂട്ടങ്ങളുടെ നിത്യമായ സാന്നിധ്യം യാത്രക്കാരെ  വല്ലാതെ പേടിപ്പെടുത്തുന്നതാണ്.


 

No comments:

Post a Comment