Breaking

Tuesday, 29 March 2022

തലസ്ഥാന നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാൻ അത്യാധുനിക ക്യാമറകൾ വരുന്നു


തിരുവനന്തപുരം :തലസ്ഥാന നഗരത്തിന്റെ ഗതാഗത സംവിധാനവും റോഡ് സുരക്ഷയും ഉറപ്പാക്കാർ അത്യാധുനിക ക്യാമറകൾ വരുന്നു. നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ 117 ക്യാമറകളാണ് ഇത്തരത്തിൽ സ്ഥാപിക്കുന്നത്. സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്.വെള്ളയമ്പലം, പട്ടം, പി.എം.ജി. ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു. നാൽപ്പത് ക്യാമറകളാണ് ഇതുവരെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.


സെൻസറുകൾ ഉള്ള ക്യാമറകളാണ് സ്ഥാപിക്കുന്നത്. നിരത്തിലെ തിരക്കനുസരിച്ച് ട്രാഫിക് സിഗ്നലുകൾ വരെ ഇതിലൂടെ നിയന്ത്രിക്കാം. തിരക്കുള്ള ഭാഗത്തേക്ക് സിഗ്നൽ സമയം കൂടുതൽ നൽകാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. കൂടാതെ കൺട്രോൾ റൂമിൽ നിന്ന് യാത്രക്കാർക്ക് നേരിട്ട് നിർദേശങ്ങൾ കൊടുക്കാം. വാഹനങ്ങളുടെ നമ്പർ, വേഗത എന്നിവ തിരിച്ചറിയാനും പുതിയ ക്യാമറകളിലൂടെ സാധിക്കും.

No comments:

Post a Comment