Breaking

Sunday, 13 March 2022

ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്ത് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു സംഭവം തിരുവനന്തപുരം കല്ലറയിൽ



തിരുവനന്തപുരം: ഭർത്താവ് മദ്യപിച്ചതിലുള്ള മനോവിഷമത്തെ തുടർന്ന് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു (Suicide). തിരുവനന്തപുരം (Thiruvananthapuram) ജില്ലയിലെ കല്ലറയിലാണ് സംഭവം. കല്ലറ മണി വിലാസത്തിൽ ഭാഗ്യ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഭാഗ്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭർത്താവുമായി ഭാഗ്യ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എട്ടു മാസം ഗർഭിണിയായിരുന്നു ഭാഗ്യ.


ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് ഭാ​ഗ്യയെ തൂങ്ങിയ നിലയില്‍ വീടനകത്തെ മുറിയില്‍ കണ്ടത്. ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതിന്‍റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

No comments:

Post a Comment