കടയ്ക്കലില്‍ പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോയിപ്രം സ്വദേശി ഇരുപതുകാരനായ വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്.
കവിയൂരില്‍ താമസിക്കുന്ന വിഷ്ണു കൊല്ലത്തെ ബന്ധുവീട്ടില്‍ കല്യാണത്തിന് എത്തിയപ്പോഴാണ് പത്താംക്ലാസുകാരിയുമായി പരിചയപ്പെട്ടത്. പിന്നീട് സമൂഹമാധ്യമങ്ങള്‍ വഴി അടുപ്പമായി. പെണ്‍കുട്ടിയെ വശീകരിച്ച് വിഷ്ണുവിന്റെ സുഹൃത്തിന്റെ വീട്ടിലും സുഹൃത്തിന്റെ ബന്ധുവീട്ടിലും എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.വിഷ്ണുവിനെ സഹായിച്ച വിഷ്ണുവിന്റെ സുഹൃത്തായ പതിനാറുകാരനും കേസില്‍ പ്രതിയാണ്.
പെണ്‍കുട്ടിയെയും വിഷ്ണുവിനെയും പതിനാറുവയസുകാരനായസുഹൃത്ത് ഒരു വീട്ടിലെത്തിച്ച് മടങ്ങുമ്പോള്‍ കാര്‍ അപകടത്തില്‍പ്പെട്ടു. രണ്ടു ഇരുചക്രവാഹനങ്ങള്‍ തകര്‍ത്തു. ഒാടിക്കൂടിയ നാട്ടുകാർ വാഹനത്തിൽ പരിശോധ നടത്തിയപ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാർഡും യൂണിഫോമും കാറില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് പാങ്ങോട് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി പതിനാറുകാരനെ ചോദ്യം ചെയ്തപ്പോള്‍ വിഷ്ണു പെണ്‍കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതിന്റെ വിവരം ലഭിച്ചു.കേസ് പിന്നീട് കടയ്ക്കല്‍ പൊലീസിന് കൈമാറി വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിഷ്ണുവിനെതിരെ തട്ടിക്കൊണ്ടുപോകൽ, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. പ്രതിക്ക് സഹായം ഒരുക്കിയ പതിനാറുകാരനെതിരെ വാഹനമോടിച്ചതിനും, പീഡനത്തിനു സഹായം നൽകിയതിനും കേസെടുത്തു. വിഷ്ണുവിെന കോടതി റിമാന്‍ഡ് ചെയതു
No comments:
Post a Comment